പുതുക്കാട് :ദേശീയപാത ജംഗ്ഷനിലെ സിഗ്നല്‍ പ്രവര്‍ത്തിക്കാത്തതുമൂലം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഞായറാഴ്ച വൈകീട്ട് 5.45 ന് ഇന്നോവ കാറില്‍ സൈലോ കാര്‍ ഇടിച്ചു. ആര്‍ക്കും പരിക്കില്ല. ദേശിയപാത മുറിഞ്ഞ് കടക്കുകയായിരുന്ന ഇന്നോവ കാറില്‍ തൃശൂര്‍ ഭാഗത്തേയ്ക്ക് പോയിരുന്ന സൈലോ ഇടിക്കുകയായിരുന്നു. മാസങ്ങളായി പുതുക്കാട് ജംഗ്ഷനിലെ സിഗ്നലുകള്‍ തകരാറിലായിട്ട്.
വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സിഗ്നലില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു.തുടര്‍ന്ന് വെള്ളിയാഴ്ച സിഗ്നലിലെ തകരാര്‍ പരിഹരിച്ചിരുന്നു.ഞായറാഴ്ച രാവിലെ മുതല്‍ പൂര്‍ണ്ണമായും സിഗ്നല്‍ സംവിധാനം തകരാറിലായി.
സിഗ്നലുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം വാഹനങ്ങള്‍ക്കും കാല്‍നടകാര്‍ക്കും ദേശീയപാത മുറിഞ്ഞു കടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍.മാസങ്ങളേറെയായി സിഗ്നല്‍ സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തത് കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതര്‍ എന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: