ലണ്ടന്‍: ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്നും വ്യാഴാഴ്ച തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നും പ്രധാനമന്ത്രി തെരേസ മേ. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണം എന്ന വിലയിരുത്തലുകള്‍ ശക്തമാകുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് മേ അറിയിച്ചത്.
ലണ്ടനില്‍ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര് മരിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ വിവിധകോണുകളില്‍ നിന്ന് സമ്മര്‍ദ്ദമേറിയിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ്. രണ്ടാഴ്ച മുന്‍പ് സംഗീതനിശക്കിടെ ആക്രമണമുണ്ടായപ്പോള്‍ തെരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
അതേസമയം മാഞ്ചസ്റ്റര്‍, ലണ്ടന്‍ ആക്രമണങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ തെരേസ മേ ബ്രിട്ടീഷ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുളള ശിക്ഷ വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കി.
കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കു വാന്‍ കയറ്റിയും കത്തി ഉപയോഗിച്ചു കുത്തിയുമായിരുന്നു തിങ്കളാഴ്ചത്തെ ആക്രമണങ്ങള്‍. സംഭവത്തില്‍ മൂന്നു ഭീകരരെ പൊലീസ് വധിക്കുകയും 12പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: