പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്കായി നടപ്പാക്കുന്ന ലൈഫ് മിഷന് പദ്ധതി മുഖേന തോട്ടം മേഖലയിലെ ഭവനരഹിതരായ തൊഴിലാളികള്‍ക്കും വിരമിച്ചിട്ടും ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കും വീടുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് വിവരം നല്‍കണം.
അര്‍ഹരായവര്‍ ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മറ്റു രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ ജൂണ്‍ 14 നകം ബന്ധപ്പെട്ട പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നേരിട്ടെത്തിക്കണം.
ഇതുകൂടാതെ സ്വന്തമായി സ്ഥലമുള്ളവര്‍ സ്ഥലത്തിന്റെ വിവരം, സര്‍വേ നമ്പര്‍, കരം രസീത് എന്നിവയുടെ പകര്‍പ്പും, നല്കുന്ന വിവരങ്ങള്‍ സത്യമാണെന്ന് സ്വയമോ/മാനേജ്മെന്റോ നല്കുന്ന സാക്ഷ്യപത്രം എന്നിവയും ഹാജരാക്കണമെന്ന് പ്ലാന്റേഷന്‍സ് ചീഫ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468 2223069 (പത്തനംതിട്ട), 0475 2352551 (പത്തനാപുരം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: