കോഴഞ്ചേരി: പള്ളിയോട ഗ്രാന്റ് വിതരണത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രത്തിന് ശുപാര്‍ശ നല്‍കാത്തതുമൂലമാണ് മുടങ്ങിയതെന്ന് ബിജെപി ആരോപിച്ചു.
പഞ്ചായത്തുകളില്‍ നിന്നും മുന്‍കാലങ്ങളില്‍ നല്കി വന്നിരുന്ന ഗ്രാന്റും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റ് ലഭിക്കുന്നതിന് വേണ്ട നടപടി ടൂറിസം വകുപ്പ് അടിയന്തിരമായി സ്വീകരിക്കണമെന്ന് ബിജെപി പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
ഗോപിനാഥന് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന് അനില്‍കുമാര്‍, വസന്ത് ലാല്‍, മാധവന്‍പിള്ള, നന്ദന്, ശശികുമാരന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: