പത്തനംതിട്ട: ഒന്നാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള 10 മുതല്‍ 12 വരെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകസമിതി ചെയര്മാന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോകസിനിമ, ഇന്ത്യന്‍ സിനിമ, പ്രാദേശിക സിനിമ എന്നീ മൂന്നുതലങ്ങളിലായി 12 സിനിമകള്‍ മൂന്നുദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും.
അടൂരിലെ സിനിമാ പ്രവര്‍ത്തകരും ചലച്ചിത്ര പ്രേമികളുമടങ്ങുന്ന സംഘാടകസമിതിയാണ് ചലച്ചിത്രോത്സവത്തിന്റെ ക്രമീകരണങ്ങള്‍ ചെയ്യുന്നത്. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവയുടെ പ്രദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്.
10നു രാവിലെ ഒമ്പതിന് ചലച്ചിത്രപ്രദര്‍ശനത്തിനു തുടക്കമാകും. വൈകുന്നേരം അഞ്ചിന് സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സംവിധായിക വിധു വിന്‍സെന്റ് മുഖ്യാതിഥിയാകും.
11നു രാവിലെ ഒമ്പതിന് ചലച്ചിത്ര പ്രദര്‍ശനം ആരംഭിക്കും. വൈകുന്നേരം 4.30ന് സിനിമയും സാഹിത്യവും ഓപ്പണ്‍ ഫോറത്തില്‍ കഥാകൃത്ത് ബെന്യാമിന്, നിരൂപക മീനാ ടി. പിള്ള, സംവിധായകന് സജി പാലമേല്‍, സംവിധായകന് മനു തുടങ്ങിയവര്‍ പങ്കെടുക്കും. സംവിധായകന് പ്രകാശ് ബാരെ മോഡറേറ്ററാകും. 12നു രാവിലെ ചലച്ചിത്രപ്രദര്‍ശനം. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം സംവിധായകന് ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്യും. കെഎസ്എഫ്ഡിസി ചെയര്മാന് ലെനിന് രാജേന്ദ്രന് മുഖ്യാതിഥിയാകും. ഹൃസ്വചിത്ര മത്സര വിജയികള്‍ക്ക് സംവിധായകന് ജയരാജ് പുരസ്കാരം സമ്മാനിക്കും. ചലച്ചിത്രോത്സവം ഡയറക്ടര്‍ ഡോ.ബിജു, അഭിലാഷ് കുമാര്‍, രാജീവ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: