വ്യക്തികളെ സൈബര്‍ ഇടങ്ങളിലേക്ക് ചുരുക്കുന്നത് സാമൂഹികമായ ഒറ്റപ്പെടലാണെന്ന് പഠനം. സാമൂഹിക മാധ്യമങ്ങളിലൂടെയുളള ലൈംഗികഭാഷണങ്ങള് ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. വ്യക്തിബന്ധങ്ങളിലെ വിളളലുകളും സാമൂഹികമായ ഒറ്റപ്പെടലുമാണ് ഇതിനു പ്രധാനകാരണം.
വിവാഹിതരിലാണ് ഈ പ്രവണത കൂടിവരുന്നതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കുടുംബത്തില്‍ നിന്നുളള ഒറ്റപ്പെടല്‍, ഏകാന്തത, വിരസത എന്നിവയാണ് ഇതിനു കാരണങ്ങളാകുന്നതെന്ന് പഠനത്തിനു നേതൃത്വം നല്കിയ ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി പ്രൊഫസറായ ഗരിമ ജെയിന് പറയുന്നു.
മാനസികസമ്മര്‍ദ്ദത്തില്‍ നിന്നും മുക്തി നേടുന്നതിനായാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍ അഭയം തേടുന്നത്. എന്നാല്‍ പിന്നീട് ഇത് അവരെ ഊരാക്കുടുക്കില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. വെറുമൊരു നേരമ്പോക്കിനു വേണ്ടി തുടങ്ങുന്ന ബന്ധങ്ങള്‍ അതിരുവിടുകയും ലൈംഗികഭാഷണങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.
വിവാഹബന്ധങ്ങള്‍ തകര്‍ച്ചയിലേക്ക് നയിക്കപ്പെടുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നായാണ് സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം വിലയിരുത്തപ്പെടുന്നത്. വിവാഹ തെറാപ്പിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍, ഗവേഷകര്‍ ഇവര്‍ക്കെല്ലാം വെല്ലുവിളിയുയര്‍ത്തുന്ന പ്രശ്നങ്ങളിലൊന്നുമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: