പത്തനംതിട്ട: ബാലഗോകുലം പത്തനംതിട്ട താലൂക്ക് വാര്‍ഷിക സമ്മേളനം ഓമല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ തന്ത്രിമുഖ്യന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതരി ഉദ്ഘാടനം ചെയ്തു. താലൂക്ക് അദ്ധ്യക്ഷന്‍ എം.എം. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതിയഗം കെ. ബൈജുലാല്‍ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രിയ സ്വയം സേവക് സംഘം ജില്ലാ സംഘചാലക് അഡ്വ. പി.കെ. രാമചന്ദ്രന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി. ജില്ലാ സഹ രക്ഷാധികാരി രവീന്ദ്രവര്‍മ്മ അമ്പാനിലയം, സംഘടനാ കാര്യദര്‍ശി ശ്രീജിത്ത് ഓമല്ലൂര്‍, ഖജാന്‍ജി ഗോപിനാഥന് നായര്‍, ജില്ലാ ഭഗിനി പ്രമുഖ് ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.
താലൂക്ക് ഭാരവാഹികളായി എം. എം. പ്രസന്നകുമാര്‍ (അദ്ധ്യക്ഷന്‍), അമ്പിളി ബി.നായര്‍ (ഉപാദ്ധ്യക്ഷ), ധനേഷ്(കാര്യദര്‍ശി), മഹേഷ് ആര്.നായര്‍ (സംഘടനാ കാര്യദര്‍ശി), മഞ്ജു മോഹന്‍ (ഭഗിനി പ്രമുഖ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: