പട്ടാമ്പി : നഗരസഭയിലെ 15വാര്‍ഡിലെ ബി.ജെ.പി.കൗണ്‍സിലര്‍ വിനീത ഗീരിഷ് തന്റെ വാര്‍ഡില്‍ നടത്തുന്ന നിശബദ്ധ ഹരിതവിപ്ലവത്തിന് ജനങ്ങളുടെ അംഗീകാരം പ്രകൃതി തന്നെ സുകൃതി എന്ന പേരിലാണ് മലനീകരണ വിരുദ്ധ പോരാട്ടം നടത്തുന്നത്.
മഴക്കാലം മെത്തുന്നതിന് മുന്നെ വാര്‍ഡ് മുഴുവന്‍ മാലിന്യ വിമുക്തമാക്കാനാണ് വിനീതയും സഹപ്രവര്‍ത്തകരും ശ്രമിക്കുന്നത് മഴക്കാലപുര്വ്വ ശുചീകരണത്തിന് പട്ടാമ്പി നഗരസഭയില്‍ യോഗം ചേരുന്നതിന് മുന്‍ മ്പ് തന്നെ വിനീത ഗീരിഷ് തന്റെ വാര്‍ഡില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി ഒന്നാീ ഘട്ടത്തില്‍ പ്ലാസ്റ്റിക്ക് ‘ബാഗുക്കള്ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സും തുണി സഞ്ചി വിതരണവും നടത്തിയിരുന്നു. പദ്ധതിക്ക് ജനകീയാംഗീകാരം ലഭിച്ചതോടെ ശുചിത്വ സന്ദേശ പരിപാടികളില്‍ ഏര്‍പ്പെട്ടു.
ദഹിക്കാത്ത ചര്വാര്ഡിലുടനീളം മാലിന്യങ്ങള്‍ ചാക്കുകളിലാക്കി തള്ളിയിരുന്നു. ഇതെല്ലാം അതീജീവിച്ചാണ് ഇപ്പോള്‍ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങിയത്.
നാട്ടുക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെ വാര്‍ഡിലെ മൂന്നുറോളം വീടുകളില്‍ കയറി ഇറങ്ങി പ്രകൃതിക്ക് ദോഷകരമായ മാലിന്യങ്ങള്‍ ശേഖരിക്കുകയും അവ ശാസ്ത്രീയമായി സംസ്ക്കരിക്കുന്ന വെള്ളിനേഴി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എക്കോ ഗ്രീന്‍ എന്ന ഏജന്‍സിക്ക് കൈമാറുകയും ചെയ്തു. ഒരു ലോഡ് മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസം എക്കോ ഗ്രീന്‍ ഏറ്റെടുത്തു പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംഭരിക്കാന്‍ വീടുകള്‍ തോറും വെയ്സ്റ്റ് കീറ്റുകള്‍ വിതരണം ചെയ്തു വരുന്നു.
രണ്ടു മാസത്തിലൊരിക്കല്‍ ഇവ ശേഖരിക്കാനാണ് വിനീതയുടെ പ്ലാന്‍ പരിസ്ഥിതി സ്നേഹവും ശുചിത്വ അവബോധവും വാക്കുകളില്‍ ഒതുക്കാത്തെ പ്രാവര്‍ത്തികമാക്കി മാതൃകയാവുകയാണ് ഈ കൗണ്‍സിലര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: