കാഞ്ഞങ്ങാട്: ഉന്നതനിലവാരം പുലര്‍ത്തുന്നതും വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളതുമായ സ്വകാര്യ സ്കൂളുകള്‍ അന്യായമായി അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് കാഞ്ഞങ്ങാട് ചേര്‍ന്ന അണ് എയ്ഡഡ് സ്കൂള്‍ അസോസിയേഷന്റെയും അധ്യാപികമാരുടെയും യോഗം ആവശ്യപ്പട്ടു.
കുട്ടികളെ എവിടെ ചേര്‍ത്ത് പഠിപ്പിക്കണമെന്നത് രക്ഷിതാക്കളുടെ അവകാശമാണ്. അതവര്‍ക്ക് വിട്ടുകൊടുക്കാതെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും വ്യാജപ്രചരണം നടത്തിയും സ്കൂളുകള്‍ക്കെതിരെ നീങ്ങുന്നത് മനുഷ്യാവകാശ ലംഘനമാണ്. അധ്യാപക സംഘടനയിലെ ചിലരുടെ തെറ്റായ നിലപാടിന് കൂട്ടുനിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന കൂട്ടികളുടെ പഠനം വഴിമുട്ടിക്കുകയും ജീവനക്കാരുടെ ജോലി നഷ്ടപ്പെടുത്തുന്നതുമായ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ യോജിച്ച പ്രക്ഷോഭം നടത്തുമെന്നും യോഗം വ്യക്തമാക്കി.
പി.കെ.പ്രകാശന് അധ്യക്ഷത വഹിച്ചു. ഉദിനൂര്‍ സുകുമാരന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.വി.സുരേഷ്കുമാര്‍, എം.ജിനേഷ്, പി.എം.വിജയന്, എം.ഗൗരിശങ്കര്‍, വി.രേഷ്മ, ടി.കെ.പ്രീത തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: