കാഞ്ഞങ്ങാട്: ഗുരുവനം കുന്ന് നെടുകെ പിളര്‍ന്നുള്ള വികസനം അനുവദിക്കില്ലെന്നും കുന്നും പുഴയും നശിപ്പിച്ച് കൊണ്ടുള്ള വികസനത്തെ സ്വപ്നം കാണുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്നും തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി അഭിപ്രായപ്പെട്ടു.
റാണിപുരവും, അതിരപ്പിള്ളിയും, കോട്ടഞ്ചേരിയ്ക്കും സമാനമായ ഗുരുവനം കുന്നും സംരക്ഷിക്കാന്‍ നാട്ടുകാരും, പൊതുപ്രവര്‍ത്തകരും, പരിസ്ഥിതി സ്നേഹികളും മുന്നോട്ട് വരണമെന്നും, കുന്നിടിച്ച് കൊണ്ടുള്ള റോഡ് നിര്‍മ്മാണത്തെ സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ രവീന്ദ്രന് തൃക്കരിപ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. സുകുമാരന്‍ പെരിയച്ചൂര്‍, പ്രൊഫ.സി.പി.രാജീവന്, കെ.സി.മേലത്ത്, ചന്ദ്രശേഖരന് നീലേശ്വരം, സദാനന്ദന് തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. രാജേഷ് പുതിയകണ്ടം സ്വാഗതവും സുരേഷ് പടിഞ്ഞാറെക്കര നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: