മണ്ണാര്‍ക്കാട്: ആനമൂളി മുതല്‍ മുക്കാലിവരെ അട്ടപ്പാടി ചുരം റോഡില്‍ വന്‍ മരങ്ങള്‍ ചരിഞ്ഞു നില്‍ക്കുന്നത് ഭീഷണിയാവുന്നു.
മരങ്ങള്‍ക്കടിയിലെ മണ്ണൊഴുകി വേരുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നതാണ് കാരണം. അട്ടപ്പാടി അഞ്ചാം വളവ്, എട്ടാം വളവ്, മന്ദംപൊട്ടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ ചരിഞ്ഞ് നില്‍ക്കുന്നത്. മഴക്കാലം കനക്കുന്നതോടെ ഇവ ഏതു സമയത്തും നിലം പതിച്ചേക്കാം.
സാധാരണയായി മഴക്കാലങ്ങളില്‍ ഈ പ്രദേശത്ത് മരങ്ങള്‍ വീഴുന്നതും ഗതാഗത സ്തംഭനവും പതിവാണ്. റവന്യു വനംവകുപ്പ് അധികൃതരുടെ അനാസ്ഥയാണ് ഇതിന് പിന്നില്‍.ഇതിനിടെ ചുരം റോഡില്‍ പലഭാഗത്തും റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്.
റോഡിലേക്ക് ചാഞ്ഞിരിക്കുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ചു മാറ്റണമെന്ന് നാട്ടുകാരും വാഹനഉടമകളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: