പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ടെന്‍ഡര്‍ നിബന്ധനകള്‍ പാലിക്കാതെ കാന്റീന് പ്രവര്‍ത്തിക്കുന്നതായി ആരോപണം. കണ്ണാടി യൂണിറ്റിലെ കുടുംബശ്രീക്കാണ രണ്ടു വര്‍ഷമായി ഇതിന്റെ ചുമതല.
അതിന് മുമ്പ് മറ്റൊരു വ്യക്തിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്റീന്, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ടെന്ഡന് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി കണ്ണാടി കുടുംബശ്രീ യൂണിറ്റിനെ ഏല്‍പ്പിക്കുകയായിരിന്നു. പിന്നീട് വന്ന ടെന്‍ഡറില്‍ പതിനഞ്ച് ലക്ഷം രൂപക്ക് ഇവര്‍ തന്നെ കാന്റീന് പ്രവര്‍ത്തനം ഏറ്റെടുത്തു. ഇതിനു പിന്നില്‍ വ്യക്തി താല്പ്പര്യങ്ങളള് ഉള്ളതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയാണ് കാന്റീന് ഉദ്ഘാടനം ചെയ്തത്. ടെന്‍ഡറില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ പ്രകാരം ഭക്ഷണം പുറമെ നിന്ന് കൊണ്ടുവരാന്‍ പാടുള്ളതല്ല. കാന്റീനില്‍തന്നെ പാകംചെയ്തു വെണം വിതരണം ചെയ്യാന്‍. എന്നാല്‍ നിലവില്‍ പ്രസ്തുത കുടുംബശ്രീ യൂണിറ്റ് പുറമെ നിന്നും ഭക്ഷണമുണ്ടാക്കി കൊണ്ടുവരികായാണ് ചെയ്യുന്നത്.
എണ്ണപലഹാരങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക കൗണ്ടറോ, ആനുകൂല്യങ്ങളോ, സൗകര്യങ്ങളോ ഇല്ല. സ്വകാര്യ ആശുപത്രികളില്‍ പോലും ജീവനക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങളും വിലക്കുറവുമുണ്ട്. ആശുപത്രയിലെത്തുന്ന രോഗികളും കൂടെ വരുന്നവരും ജീവനക്കാരും ഒരേ സ്ഥലത്താണ് ഭക്ഷണം കഴിക്കേണ്ടത്.
ഇവിടെ വിലവിവരപ്പട്ടിക സ്ഥാപിച്ചിട്ടില്ല. മാത്രമല്ല പുറമേയുള്ളതിനേക്കാള്‍ വിലക്കൂടുതലാണ് പലതിനും. കാന്റീന് പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം ജീവനക്കാര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. പുറത്ത് ചായയും പലഹാരങ്ങളും ആശുപത്രി സ്റ്റാഫിന് അഞ്ച് രൂപക്ക് ലഭിക്കുമ്പോള്‍ ഇവിടെ ചായക്ക് നാലും പലഹാരത്തിന് ആറുമാണ്.
മുന്‍കാലങ്ങളില്‍ ഊണിന് 12.50 രൂപയായിരുന്നത് ഇപ്പോള്‍ മുപ്പത് രൂപയാണ്. ടെന്‍ഡര്‍ നല്‍കിയെങ്കിലും ഉതുവരെ കരാറ് ഒപ്പിട്ടിട്ടില്ല.ഇതിനെക്കുറിച്ച് തനിക്കെന്നുമറിയില്ല എന്ന മട്ടിലാണ് സൂപ്രണ്ട്. ഇവര്‍ക്ക് ഒത്താശ ചെയ്യുന്നത് ജില്ലാ പഞ്ചായത്ത് ഭരണകൂടമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
കാന്റീന് ദിവസം മുഴുവനും പ്രവര്‍ത്തിക്കണമെന്നാണ് നിയമമെങ്കിലും ഇവിടെ വൈകുന്നേരത്തോടെ അടച്ചു പൂട്ടുകയാണ്.ഇതുമൂലം ജീവനക്കാരും രോഗികളുടെ സഹായികളും ഒരുപോലെ ബുദ്ധിമുട്ടുന്നു. മാത്രമല്ല ആശുപത്രിക്ക് പുറത്തും രാത്രിയില്‍ ഭക്ഷണശാലകള്‍ കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: