കാസര്‍കോട്: ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ ശബള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് കെഎസ്ടിഎ എംപ്ലോയീസ് സംഘ് ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ശബളവും, പെന്‍ഷനും കൃത്യസമയത്ത് നല്‍കാതെ നഷ്ടം മുഴുവന്‍ തൊഴിലാളികളുടെ തലയില്‍ കെട്ടിവെച്ച് പൊതുജനങ്ങളുടെ ഇടയില്‍ ജീവനക്കാരെ മോശമായി ചിത്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വര്‍ഷങ്ങളായി ജോലി ചെയ്ത് വരുന്ന എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ് സര്‍ക്കാര്‍. സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ജിലല്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എം.ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ.ശ്രീനിവാസന്, എന്‍.സിറ്റി ഗോപിനാഥന്, ബി.വി.സത്യനാഥ് എന്നിവര്‍ സംസാരിച്ചു. വി.ഗിരീഷ് കുമാര്‍ സ്വാഗതവും, എം.പ്രവീണ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: