കാസര്‍കോട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ആസ്ഥാനകേന്ദ്രമായ തിരുവനന്തപുരത്തും ഉപകേന്ദ്രങ്ങളായ പൊന്നാനി, കോഴിക്കോട്, പാലക്കാട്, ചെങ്ങന്നൂര്‍, കോന്നി, മൂവാറ്റുപുഴ, തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന ഒരു അധ്യയന വര്‍ഷം നീണ്ടു നില്ക്കുന്ന ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനും സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സിനും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ജൂണ്‍ രണ്ടാംവാരം കോഴ്സുകള്‍ തുടങ്ങും. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സ്. ഹയര്‍സെക്കണ്ടറി, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സ്. തിരുവനന്തപുരം ആസ്ഥാനമായ കേന്ദ്രത്തില്‍ ശനിയാഴ്ച ബാച്ചുകളും ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികളുടെ സര്വ്വതോന്മുഖമായ ശേഷി വികസനമാണ് കോഴ്സുകളുടെ ലക്ഷ്യം. ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിന് 5500 രൂപയും സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സിന് 7000 രൂപയുമാണ് ഫീസ്. കൂടാതെ 15 ശതമാനം സര്‍വ്വീസ് ടാക്സും 500 രൂപ കോഷന്‍ ഡിപ്പോസിറ്റും നല്‍കണം. കോഴ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281098876 (കാഞ്ഞങ്ങാട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: