ബെര്‍ലിന്‍: പരിസ്ഥിതി മലിനീകരണച്ചട്ടങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ കര്‍ക്കശമാക്കിയതോടെ മെഴ്സിഡസ് ബെന്‍സും ഇലക്ട്രിക് കാര്‍ നര്മ്മാണത്തിലേക്ക് തിരിയുന്നു. ഇത്തരം കാറുകളുടെ ആവശ്യക്കാര്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതാണ് ഇതിലേക്ക് തിരിയാനുള്ള മറ്റൊരു കാരണം.
ഫോക്സ് വാഗണ്‍ പുകപരിശോധനകളെ കബളിപ്പിക്കാന്‍ കാറുകളില്‍ ഒരു ഉപകരണം പിടിപ്പിച്ചത് കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇത് കമ്പനിക്ക് വലിയ നാണക്കേടുമുണ്ടാക്കി. ഇലക്ട്രിക് കാറുകളിലേക്ക് തിരിയാന്‍ ഇതുമൊരു കാരണമായി.
70,000 കോടിയുടെ പദ്ധതിയാണിത്. 2022 ഓടെ പത്ത് പുതുപുത്തന്‍ മാതൃകയിലുള്ള ഇലക്ട്രിക് കാര്‍ ഇറക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: