പാലക്കാട് : കോഴിക്കോട് -പാലക്കാട് ദേശീയ പാത 966 വികസനത്തിന്റെ ഭാഗമായി നാട്ടുകല്‍ ആശുപത്രിപ്പടി മുതല്‍ പാലക്കാട് ചന്ദ്രനഗര്‍ വരെ റോഡ് വികസനം നടക്കുന്നതിനാല്‍ കയ്യേറ്റങ്ങള്‍ ബന്ധപ്പെട്ടവര്‍ ജൂണ്‍ 15നകം സ്വമേധയാ നീക്കം ചെയ്യണമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പാതയ്ക്ക് ഇരുവശം സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ളതും വാഹനങ്ങള്‍ക്കും കാല് നടയാത്രക്കാര്‍ക്കും തടസ്സമായിട്ടുള്ളതുമായ പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കമാനങ്ങള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, അനധികൃത ഷെഡുകള്‍, കൊടിമരങ്ങള്‍, സ്തൂപങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍ , തടി മില്ലുകാര്‍ റോഡിലേയ്ക്ക് കയറ്റിയിട്ടുള്ള തടികള്‍ എന്നിവ നീക്കം ചെയ്യണം.
ഇല്ലെങ്കില്‍ ഇനിയൊരറിയിപ്പില്ലാതെ നിയമനടപടികള്‍ സ്വീകരിച്ച് സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: