സാധാരണക്കാരുടെ വാഹനം എന്നു പറയുമ്പോഴും ബസ് അസാധാരണമായ പ്രശ്നങ്ങളുടെ വണ്ടികൂടിയാണ്. കൃത്യമായി ടിക്കറെറടുത്തു യാത്ര ചെയ്യുന്നയാള്‍ക്ക് അസൗകര്യങ്ങളുടെ തട്ടുംമുട്ടും സഹിച്ചുംകൂടി വേണം യാത്ര ചെയ്യാന്‍. ചാര്ജുകൂട്ടാന് ബസ്സുടമകള്‍ സമരം ചെയ്യുന്നതനുസരിച്ച് ഏതു സര്‍ക്കാരാണെങ്കിലും അതിനനുകൂലമായി ചാര്‍ജു കൂട്ടുകയാണ് പതിവ്. ഒരിക്കല്‍പ്പോലും സമരം ചെയ്തു പരാജയപ്പെടാത്ത വര്‍ഗമാണ് ബസ്സുടമകള്‍. എന്നാല്‍ പൊതുജനത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും പെരുവഴിയിലാണ്.
ചില ബസ്സുകള്‍ ആക്രിക്കച്ചവടക്കാര്‍ക്കു തൂക്കി വില്ക്കാന് പാകത്തില്‍ പരിക്കുകളുള്ളവയാണ്. ഓട്ടത്തില്‍ സീറ്റുകള്‍ തെറിച്ചുപോകാം. ബോഡികുലുക്കവും അപശബ്ദവും കമ്പിയും പട്ടയുമൊക്കെ തൂങ്ങി ആടുന്നതുംവേറെ. മഴ പെയ്താല്‍ ചില ബസ്സുകള്‍ക്കുള്ളില്‍ തന്നെയാകും വെള്ളം. വാഗണ്‍ ട്രാജഡിയെ ഓര്മിപ്പിക്കുംപോലെ യാത്രക്കാരെ കുത്തിനിറച്ച് മുമ്പിലും പിമ്പിലും സര്‍ക്കസ് താരങ്ങളെപ്പോലെ ആളുകള്‍ തൂങ്ങിക്കിടന്നുപോകുന്നതും കാഴ്ചയാണ്. മിക്കവാറും ബസ്സുകളുടെ ഇരുപുറമുള്ള ടര്‍പ്പാളിന്‍ തുളഞ്ഞു കീറി ജാമ്പവാന്റെ കാലത്തേതായിരിക്കും.
മഴവന്നാല്‍ അകത്തായിരിക്കും മഴ. ഇതിനു പുറമെയാണ് പരക്കം പാച്ചിലും മത്സരയോട്ടവും. യാത്രക്കാര്‍ ഇറങ്ങും മുന്‍പും കയറും മുന്‍പുമൊക്കെ വണ്ടി അടിച്ചുവിടുന്നതു സര്‍വസാധാരണം. ഇതൊന്നുമില്ലെങ്കിലൊ അപ്പഴുമുണ്ടു പുകില്. ചില ബസ്സുകാരുടെ ചീത്തവിളിയും അപമാനിക്കലുമൊക്കെയായി തോന്ന്യവാസം. ഇതൊക്കെഎന്നു തീരും എന്നു ചോദിച്ചാല്‍ ബസ് യാത്ര ചെയ്യാതിരുന്നാല്പ്പോരേ എന്നാകാം ഉത്തരം. എന്നാല്‍ എല്ലാ വണ്ടികളും വണ്ടിക്കാരും ഇങ്ങനെയല്ല,അറ്റകുറ്റങ്ങളില്ലാത്ത വണ്ടികളും തെറ്റുകളില്ലാത്ത വണ്ടിക്കാരും ധാരാളം.കുറച്ചൊക്കെ ക്ഷമിക്കാം.എല്ലാം കുറവുകളായാലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: