മൂംബൈ: ലയനത്തെ തുടര്‍ന്ന് എസ്ബിഐയുടെ വരുമാന അനുപാതം 46 ശതമാനമാക്കി. രാജ്യത്തെ എറ്റവും വലിയ ബാങ്കിന്റെ ഉത്പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അനുപാതം കുറയ്ക്കാന്‍ തീരുമാനിച്ചത്. അസോസിയേറ്റ് ബാങ്കുകളില്‍ ഇത് 52.4 ശതമാനമായിരുന്നു.
എന്നാല്‍ മ്യൂച്ചല്‍ ഫണ്ട്സ്, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയവയുടെ ചാര്‍ജ് ഉയര്‍ത്തിയിട്ടുണ്ടെന്ന് എസ്ബിഎ മാനേജിങ് ഡയറകടര്‍ (അസോസിയേറ്റ്സ് ആന്‍ഡ് സബ്സീഡിയറീസ്) ദിനേഷ് ഖാര അറിയിച്ചു.
ബാങ്ക് ലയനം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് ഓഡിറ്റിങ് നടക്കുന്നതിനാല്‍ എസ്ബിഐയില്‍ ലയിച്ചിട്ടുള്ള ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറുന്നത് ഈ മാസം 24 മുതലാണ് ആരംഭിക്കുന്നത്.
മെയ് അവസാനം ഇത് പൂര്‍ത്തീകരിക്കുമെന്നും എസ്ബിഐ ചെയര്മാന് അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.
അതേസമയം അസോസിയേറ്റ് ബാങ്കുകളിലെ ജിവനക്കാരില്‍ 12,000 പേര്‍ക്ക് സ്വയം വിരമിക്കലിന് അര്‍ഹതയുണ്ടെങ്കിലും അതില്‍ 2,800 ജീവനക്കാര്‍ മാത്രമാണ് ഇതിന് താത്പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: