മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്തിരിയില്ലെന്ന് ജീവനക്കാര്‍ക്ക് സ്നാപ്ഡീലിന്റെ ഉറപ്പ്. ഇക്കാര്യം വ്യക്തമാക്കാനായി ജീവനക്കാര്‍ക്ക് വേണ്ടി കമ്പനി മോട്ടീവേഷണല്‍ സെഷനുകള്‍ വരെ നടത്തിയതായാണ് സൂചന.
ലാഭമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്. ജോലി നഷ്ടമാകുമെന്ന ഭീതിയാണ് ഇവരെ പ്രതിഷേധത്തിലേക്ക് നയിച്ചത്.
ഒരു വര്‍ഷം മുമ്പ് വരെ വിപണിയില്‍ ആമസോണിന് തൊട്ടുപിന്നിലായി സ്നാപ്ഡീലുമുണ്ടായിരുന്നു. ഫ്ളിപ്പ്കാര്‍ട്ടുമായി സഹകരിച്ചായിരുന്നു ഇവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം.
എന്നാല്‍ ഫ്ളിപ്പ്കാര്ട്ടുമായുളള ബന്ധം അവസാനിപ്പിക്കാന്‍ പോകുന്നതായി ആഴ്ചകള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത് ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനുളള കാരണമാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി പുനരാലോചനയ്ക്ക് തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: