കൊച്ചി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടി സോനം കപൂര്‍ തിളങ്ങിയത് കല്യാണ്‍ ജൂവലേഴ്സിന്റെ ആഭരണങ്ങള്‍ ധരിച്ച്. കല്യാണിന്റെ ആഗോള അംബാസഡര്കുടിയാണ് സോനം. 18 ാം നൂറ്റാണ്ടിലെ വിക്ടോറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സോനത്തിന്റെ ഡാര്‍ക് റൊമാന്‍സ് ആഭരണങ്ങള്‍.
പന്ത്രണ്ട് വിദഗ്ധര്‍ 35 ദിവസം കൊണ്ടാണ് ആഭരണങ്ങള്‍ പണിതീര്‍ത്തത്. ടുര്മലീന് ജെം സ്റ്റോണുകളാണ് കല്യാണ്‍ ജൂവലേഴ്സിലെ വിദഗ്ദ്ധ സംഘം തിരഞ്ഞെടുത്തത്. ഇതിനൊപ്പം പോഷിഷ് ചെയ്ത ഡയമണ്ടുകളും വാട്ടര്‍ പേളുകള് കൊണ്ടുതീര്‍ത്ത തന്ത്രികളും റോസ് ഗോള്‍ഡില്‍ പതിച്ച പോള്‍ക്കി ഡയമണ്ടുകളും വൈറ്റ് ഗോള്‍ഡും ഉപയോഗിച്ചെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന് പറഞ്ഞു.
ഈ ആഭരണങ്ങള്‍ കല്യാണ്‍ ഷോറൂമുകളിലും www.kalyanjewellersonline.com , www.candere.com എന്നീ പോര്‍ട്ടലുകളിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: