കാസര്‍കോട്: കേരളത്തിലെ ഇന്ത്യന്‍ കോഫി ഹൗസു കളില്‍ ദേശാഭിമാനി ദിനപത്രം മാത്രം മതി എന്ന നടപടി പിന്‍വലിക്കപ്പെട്ടുവെങ്കിലും ഏകാധിപത്യ പ്രവണതയുടെ പ്രതിസ്ബുരണം ആണെന്നും ഇതിനെതിരെ ജന വികാരം ഉണരണമെന്നും ഭാരതീയ വിചാരകേന്ദ്രം കാസര്‍കോട് ജില്ലാ സമിതി അഭിപ്രായപ്പെട്ടു.
വായനയുടെ മേഖലയിലും ചിന്തയുടെ മേഖലയിലും നടത്തപ്പെടുന്ന ഇത്തരം നീക്കങ്ങളെ തിരിച്ചറിയണമെന്നും ഇതിനെതിരെ പൊതു സമൂഹം പ്രതികരിക്കണംമെന്നും ജില്ലാ സമിതിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന സഹ സംഘടനാ കാര്യദര്‍ശി പി.മഹേഷ് സംസാരിച്ചു. യോഗത്തില്‍ ബാബു സി, വിനീഷ് കുമാര്‍, വിഷ്ണു കെ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: