പരപ്പ: നാടും നഗരവും കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുമ്പോള്‍ ഇഷ്ടം പോലെ വെള്ളമുണ്ടായിട്ടും തുള്ളിപോലും വെള്ളം കിട്ടാതെ വലയുകയാണ് പരപ്പ പ്രതിഭാനഗര്‍ പ്ലാച്ചിക്കല്ല് കോളനിയിലെ അന്തേവാസികള്‍.
കുടിവെള്ളത്തിനും മറ്റുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ കുഴല്‍ കിണര്‍ സ്ഥാപിച്ചിരുന്നു. കോളനി വാസികള്‍ക്ക് യഥേഷ്ടം വെള്ളം ലഭിച്ചിരുന്നു. എന്നാല്‍ മാസങ്ങളോളമായി ഈ കുഴല്‍ക്കിണര്‍ തകരാറിലായി നോക്കുകുത്തിയായി കിടക്കുകയാണ്. കോളനിവാസികള്‍ പലവട്ടം അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും നന്നാക്കാന്‍ തയ്യാറായിട്ടില്ല.
തലച്ചുമടായി ദൂരസ്ഥലങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ കോളനിവാസികള്‍ വെള്ളം കൊണ്ടുവരുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടക്കുന്നുണ്ടെങ്കിലും ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് എത്തുന്നത്.
നിലവിലെ കുഴല്‍ക്കിണറിന് ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ തന്നെ കോളനിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയുമെങ്കിലും ഭരണാധികാരികള്‍ ഇതിന് തയ്യാറാകുന്നില്ലെന്നാണ് ഇവിടത്തെ അന്തേവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: