തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശിക പിഎഫില്‍ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമെന്ന് എന്‍ടിയു. 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള പത്തൊമ്പതുമാസത്തെ കുടിശിക 2017 ഏപ്രില്‍ മുതല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ രൊക്കം പണമായി നാലുതവണകളായി നല്‍കുമെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ തീരുമാനം.
ഈ തീരുമാനം അംഗീകരിച്ച് ഇടതു സര്‍ക്കാരും ആദ്യഗഡു ഏപ്രില്‍ പത്തിനകം നല്‍കുമെന്ന നിലപാടിലായിരുന്നു. എന്നാല്‍ അപ്രതീക്ഷമായ പുതിയ തീരുമാനം അഞ്ചരലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇരുട്ടടിയായി.
പൊതുസമൂഹത്തെ പിണറായി സര്ക്കാരിനെതിരാക്കിത്തീര്ത്ത ജയരാജന്മാരുടെയും പോലീസിന്റെയും പ്രവര്‍ത്തികള്‍ക്കു പിന്നാലെ ജീവനക്കാരെ പിണറായിക്കെതിരെ തിരിക്കാന്‍ തോമസ് ഐസക്കിന്റെ വക പണിയാണിതെന്നു കരുതേണ്ടിവരും. മുഖ്യമന്ത്രി ഇടപ്പെട്ട് തീരുമാനം തിരുത്തി ശമ്പള പരിഷ്കരണ കുടിശിക രൊക്കം പണമായി നല്കാന് നടപടിയുണ്ടാകണമെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: