തൃശൂര്‍: ആസ്ട്രേലിയയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കും ഫ്ളൈവേള്‍ഡ് മണി എക്സ്ചേഞ്ചും ധാരണയായി.
പുതിയ സംവിധാനത്തിലൂടെ ആസ്ട്രേലിയയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് എസ്ഐബി എക്സ്പ്രസ് സൗകര്യം ഉപയോഗിച്ച് വേഗത്തിലും കുറഞ്ഞ ചെലവിലും ഇന്ത്യയിലേക്ക് പണമയയ്ക്കാന്‍ സാധിക്കും.
ഈ സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ ഏത് കമേഴ്സ്യല്‍ ബാങ്കിലേക്കും പണമയയ്ക്കാം. ഇന്ത്യയിലേക്ക് പണമയക്കുന്നതിനായി നാഷണല്‍ ആസ്ട്രേലിയ ബാങ്കുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് നിലവില്‍ കറസ്പോണ്ടന്റ് ബാങ്കിംഗ് സംവിധാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: