മുംബൈ: ട്രായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് പ്ലാന്‍ പിന്‍വലിക്കുന്നു. ജിയോ പ്രൈം മെമ്പര്‍ഷിപ്പെടുത്ത് ഡാറ്റ പ്ലാന്‍ എടുക്കുന്നവര്‍ക്ക് സമ്മര്‍ സര്‍പ്രൈസ് ഓഫറില്‍ ഉള്‍പ്പെടുത്തി മൂന്ന് മാസത്തേയ്ക്ക് കൂടി സൗജന്യ ഡാറ്റ നല്‍കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഓഫര്‍ പിന്‍വലിക്കുന്നതോടെ ഈ സൗജന്യ സേവനം ഇല്ലാതാവും.
എന്നാല്‍ സൗജന്യ സേവനം പിന്‍വലിക്കുന്നത് എന്നുമുതലാണെന്ന് ജിയോ കൃത്യമായി അറിയിച്ചിട്ടില്ല. പിന്‍വലിക്കുന്നതിനു മുമ്പായി 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്ത് നാലു മാസത്തെ സൗജന്യ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതേസമയം പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള സമയ പരിധി നീട്ടി നല്‍കിയത് ഏപ്രില്‍ 15 വരെ തുടരും.
സര്‍ക്കാരിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഈ ഓഫര്‍ പിന്‍വലിക്കാന്‍ ട്രായ് റിലയന്‍സ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ട്രായ് ഇതുവരെ തയ്യാറായിട്ടില്ല. പുതുവര്ഷത്തോടനുബന്ധിച്ച ജിയോ വെല്‍കം ഓഫര്‍ പ്രകാരം സെപ്തംബര്‍ അഞ്ച് മുതല്‍ മാര്‍ച്ച് 31 വരെയാണ് സൗജന്യ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഏപ്രില്‍ 15 വരെ നീട്ടുകയായിരുന്നു.
റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് പ്രകാരം ഏപ്രില്‍ 15നുള്ളില്‍ 99 രൂപയുടെ പ്രൈം മെമ്പര്‍ഷിപ്പും, 303 രൂപയ്ക്ക് മുകളില്‍ ഇന്റര്‍നെറ്റ് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മൂന്നുമാസത്തേയ്ത്ത് കൂടി സൗജന്യ സേവനമാണ് അംബാനി പ്രഖ്യാപിച്ചിരുന്നത്. 149 രൂപ മുതല്‍ ഡാറ്റ റിച്ചാര്‍ജ് പായ്ക്കുകള്‍ ജിയോയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: