കാസര്‍കോട്: പോലീസ് കസ്റ്റഡിയിലെടുത്ത സന്ദീപിന്റെ മരണം തീര്‍ത്തും മനുഷ്യത്വരഹിതമായ നടപടിയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത് പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് സന്ദീപ് മരിക്കാനിടയായ സംഭവത്തില്‍ ബന്ധപ്പെട്ട എസ് ഐയെയും കുടെയുണ്ടായ പോലീസ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്യണം. പോലീസുകാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍സ് ക്വസ്റ്റ് തയ്യാറാക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന് കേസെടുത്ത് അന്വേഷണം നടത്തണം.ബിജെപി ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ശ്രീകാന്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: