കൊച്ചി: നോക്കിയ 150 ഡ്യുവല്‍ സിം ഫോണ്‍ വിപണിയിലെത്തി. വില 1950 രൂപ. എച്ച്എംഡി ഗ്ലോബല്‍ കമ്പനി പുറത്തിറക്കുന്ന ആദ്യത്തെ ഫീച്ചര്‍ ഫോണാണ് നോക്കിയ 150 എന്ന് കമ്പനി വൈസ് പ്രസിഡന്റ് അജയ് മേത്ത പറഞ്ഞു.
2.4 ഇഞ്ച് സ്ക്രീനും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന കീ പാഡുമാണ് പ്രത്യേകത. 22 മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാനും 25 ദിവസം ചാര്‍ജ് നിലനിര്‍ത്താനും കഴിയുന്ന തരത്തിലാണ് ബാറ്ററി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: