കൊച്ചി: ദുബായ് ആസ്ഥാനമായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ മികച്ച നേട്ടം. 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിനു കീഴില്‍ 18 ആശുപത്രികളും 98 ക്ലിനിക്കുകളും 201 ഫാര്‍മസികളും ഉള്‍പ്പെടെ 317 മെഡിക്കല്‍ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദോഹയിലെ ആസ്റ്റര്‍ ഹോസ്പിറ്റലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു.
രാജ്യത്ത് ആന്ധ്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ ആരോഗ്യ സ്ഥാപനങ്ങളുണ്ട്. കേരളത്തിലെ തിരുവനന്തപുരത്ത് 500 ബെഡുകളുള്ള ആസ്റ്റര്‍ ഹോസ്പിറ്റലിനുവേണ്ടി സ്ഥലം ഏറ്റെടുത്തു. കണ്ണൂരില്‍ 200 ബെഡുകളുള്ള ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നിര്‍മ്മാണം നടക്കുന്നു.
ഗുണമേന്മയുള്ള ആരോഗ്യപരിചരണം എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തനങ്ങളെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
യുഎഇ, കെഎസ്എ, ഖത്തര്‍, ബഹ്റിന്, ഒമാന്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിങ്ങനെ ഒന്‍പത് വിപണികളിലായി ആസ്റ്റര്‍, മെഡ്കെയര്‍, ആക്സസ് ബ്രാന്‍ഡുകളുടെ കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: