മുംബൈ : മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ്-6 ലേക്കുള്ള ഇന്ത്യന്‍ വാഹന നിര്‍മ്മാണ മേഖലയുടെ ചുവടുമാറ്റം വാഹന നിര്‍മ്മാതാക്കളില്‍, പ്രത്യേകിച്ച് ഡീസല്‍ എന്ജിന് സെഗ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ബിഎസ്-6 കാലഘട്ടത്തില്‍ മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ചാ അവസരങ്ങള്‍ കൈവരുമെന്നാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന് ചൂണ്ടിക്കാട്ടുന്നത്.
ഡീസല്‍ എന്‍ജിനുകളെ സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നും ഡീസല്‍ കാറുകളുടെ വില 1,200 ഡോളര്‍ വരെ വര്‍ധിക്കുമെന്നും ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കൈവരും. 2023 ഓടെ ആകെ വിപണിയുടെ 18 ശതമാനം മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ കയ്യടക്കുമെന്നും കണ്‍സള്‍ട്ടന്‍സി സ്ഥാപനം കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: