ന്യൂദല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദമായ ജാനുവരി മുതല്‍ മാര്‍ച്ചിനുള്ളില്‍ സാമ്പത്തിക മേഖല വളര്‍ച്ചയിലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി( സിഐഐ). വ്യവസായ മേഖലയിലും വളര്‍ച്ച കാണുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഈ വളര്‍ച്ച പ്രതിഫലിക്കും.
സിഐഐ കണക്കുകള്‍ പ്രകാരം ജനുവരി – മാര്‍ച്ച് കാലയളവില്‍ സാമ്പത്തിക മേഖലയില്‍ 64.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 56.5 ശതമാനം ആയിരുന്നു. കളിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ ഇത് 39 ശതമാനമായിരുന്നു.
ബിസിനസ് ഔട്ട്ലുക്ക് സര്‍വ്വേയുടെ ഭാഗമായി 98ാമത് എഡിഷന് സംഘടിപ്പിച്ച സര്‍വ്വേയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. നിലവിലെ വാണിജ്യമേഖല ശക്തമാണെന്നും സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി അറിയിച്ചു. അതേസമയം സാധന വില ഉയരുന്നത് ആശങ്ക വാണിജ്യ രംഗത്ത് ഉയര്‍ത്തുന്നതാണ്. ഇതുമൂലം ആറുമാസത്തിനിടെ സാധനങ്ങളുടെ ആവശ്യകതയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: