വാഹനപ്പുക ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം ഡിഎന്‍എ തകരാറുണ്ടാക്കുമെന്നു മുന്നറിയിപ്പ്. ടെലോമിയര്‍ സങ്കോചം എന്ന ജനിതകവൈകല്യമാണ് ഇതുമൂലം ഉണ്ടാകുന്നത്. അകാലവാര്‍ധക്യത്തിലേക്കു നയിക്കുന്ന അവസ്ഥാവിശേഷമാണിത്. ആസ്ത്മ ബാധിതരായ യുവാക്കളിലാണ് ഈ വൈകല്യം കണ്ടെത്തിയിട്ടുള്ളത്.
കുട്ടികളില്‍ ടെലോമിയര്‍ സങ്കോചത്തിനുള്ള നിയന്ത്രണം കുറവായിരിക്കുമെന്നതിനാല്‍ വായുമലിനീകരണത്തോടുള്ള അവരുടെ പ്രതിരോധ ശേഷിയും താരതമ്യേന കുറവായിരിക്കും. ജേണല്‍ ഓഫ് ഒക്യുപ്പേഷണല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: