കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ മലയാളം ഓര്‍ഡിനന്‍സ് നടപ്പാക്കുമ്പോള്‍ കാസര്‍കോട് ജില്ലയിലെ കന്നട ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് എന്‍ടിയു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയുടെയും അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ ഭാരവാഹികളെ ചുമതലപ്പെടുത്തി. ബിജെപി എം എല്‍എ ഒ.രാജഗോപാലിന്റെ കൂടെ ഭാരവാഹികള്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ട് നിവേദനം നല്‍കും. കഴിഞ്ഞ സര്‍ക്കാര്‍ വാഗ്ദാനം നല്കിയ പേ റിവിഷന്‍ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ തീരുമാനം വഞ്ചനാപരമാണെന്ന് യോഗം കുറ്റപ്പെടുത്തി. കാസര്‍കോട് ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് വിഘ്നേശ്വര തൈ ക്കോടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അശോക് ബാഡൂര്‍, സമിതിയംഗങ്ങളായ വെങ്കപ്പഷെട്ടി, രേവതി, ജില്ലാ ഭാരവാഹികളായ രവീന്ദ്ര റൈ, മഹാബല ഭട്ട്, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി പ്രഭാകരന് നായര്‍ സ്വാഗതവും, ചന്ദ്രശേഖര റൈ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: