ബെയ്റൂട്ട്: ഐഎസ്ഐഎസ് ഭീകരരെ നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് അറബ് രാജ്യങ്ങങ്ങളുടെ പിന്തുണ. പത്ത് അറബ് രാജ്യങ്ങളാണ് ഐഎസ്ഐഎസ് ഭീകരതയെ നേരിടാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സൗദി അറേബ്യയ്ക്കൊപ്പം ഒമാന്‍, ഇറാഖ്, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അറബ് രാജ്യങ്ങളുടെ നേതാക്കളുമായി തുര്‍ക്കിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. അറബ് രാജ്യങ്ങളുടെ പിന്തുണ കിട്ടിയതോടെ അമേരിക്ക കൂടുതല്‍ ആക്രമണം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.
അതേസമയം ഐഎസ്ഐഎസ് ഭീകരരെ നേരിടാനുള്ള കരാറില്‍ തുര്‍ക്കി മാത്രം ഒപ്പുവെച്ചട്ടില്ല. 49 തുര്‍ക്കി പൗരന്മാരെ ഐഎസ്ഐഎസ് ഭീകരര്‍ ബന്ദികളാക്കി വച്ചിരിക്കുകയാണ്. അതിനാലാണ് തുര്‍ക്കി ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ മോചനത്തിനായി തുര്‍ക്കി ചര്‍ച്ചകള്‍ നടത്തിവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: