ന്യൂദല്‍ഹി: മഹാരാഷ്ട്ര, ഹര്യാന നിയമസഭകളിലേക്ക് ഒക്ടോബര്‍ 15ന് വോട്ടെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. വോട്ടെണ്ണല്‍ 19ന് നടക്കും.
ഇതു സംബന്ധിച്ച വിവരങ്ങള്‍ പത്ര സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്.
മഹാരാഷ്ട്രയില്‍ 228 അംഗ നിയമസഭയിലേക്കും ഹര്യാനയില്‍ 90 അംഗ നിയമസഭയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സപ്തംബര്‍ 27വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
ഒക്ടോബര്‍ ഒന്നുവരെ പിന്‍വലിക്കാവുന്ന പത്രികയുടെ സൂക്ഷ്മ പരിശോധന 29നാണ്. കാശ്മീര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി കമ്മീഷന് പിന്നീട് അറിയിക്കും.
സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം നോട്ടയും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ വിഎസ് സമ്പത്ത് അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം സപ്തംബര്‍ 20ന് പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് സുരക്ഷ ഉറപ്പു വരുത്തുമെന്നും സമ്പത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: