ന്യൂദല്‍ഹി: ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുന്ന ക്ലീന്‍ ഇന്ത്യ അഥവാ സ്വച്ഛ ഭാരത ദൗത്യത്തിനായി ജനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയങ്ങള്‍ ക്ഷണിച്ചു. മഹാത്മാ ഗാന്ധി ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.
വിനോദ സഞ്ചാര മേഖലകളിലേയ്ക്ക് ഉണര്‍വേകാന്‍ കൂടിയാണ് ഇത്തരമൊരു പദ്ധതി. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലകള്‍ വൃത്തിയുടേയും വെടിപ്പിന്റെയും കാര്യത്തില്‍ ലോകോത്തര നിലവാരത്തിലെത്തും.
ജനങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ‘ക്ലീന്‍ ഇന്ത്യ’ എന്ന ഗാന്ധിജിയുടെ സ്വപ്ന പദ്ധതിയാണ് സ്വച്ഛ ഭാരത ദൗത്യത്തിത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. സ്വച്ഛ ഭാരത ദൗത്യത്തിനായുള്ള ആശയങ്ങള്‍ അയച്ചു കൊടുക്കേണ്ട വിലാസം mygov.Nic.In/group_info/swachh-bharat-clean-india എന്നാണ്.
ദൗത്യത്തില്‍ പഞ്ചായത്ത് തലം മുതലുള്ള എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പങ്കു ചേരണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 23 വരെയാണ് പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സ്വച്ഛ ഭാരതം പദ്ധതിയെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെടുത്താനും മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: