ശ്രീനഗര്‍: കാശ്മീരില്‍ പ്രളയം നാശം വിതച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ധനസഹായം പ്രഖ്യാപിച്ചു. ജമ്മു മേഖലകളിലും താഴ്വരയിലും 200 കോടിയും ദുരന്തത്തെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 3.5 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
വീട് നഷ്ടപ്പെട്ടവര്‍ക്ക് 75000 രൂപയുടെ ആദ്യ ഗഡു നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിച്ചിരുന്നു. ആറു മാസത്തേയ്ക്ക് 50 കിലോ അരി ഉള്‍പ്പടെ സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്നും അബ്ദുള്ള പ്രഖ്യാപനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: