ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ടന്മേട്ടിലെ ലേല കേന്ദ്രം ഉപരോധിച്ചു. ഗ്വാട്ടിമാലിയില് നിന്നും ഇറക്കുമതി ചെയ്യുന്ന ഏലക്കാ കേരളത്തിലെ ലേല കേന്ദ്രങ്ങളില്‍ എത്തിച്ച് പതിച്ച് ലേലത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിക്ഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. വിദേശത്ത് 200 രൂപയ്ക്ക് ലഭിക്കുന്ന ഏലം ഇടുക്കിയിലെ ഏലം കര്‍ഷകരുടെ പേരില്‍ ലേലത്തില്‍ പതിക്കുവാന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരം രൂപയുണ്ടായിരുന്ന ഏലത്തിന്റെ വില എഴുനൂറായി കുറയാന്‍ കാരണം ഇത്തരത്തിലുള്ള തിരിമറിയാണ്. ഇത്തരം നീക്കങ്ങള്‍ക്ക് ഉദ്ദ്യോഗസ്ഥരുടെ സഹായവും ലഭിക്കുന്നുണ്ട്. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ: കെ.എസ്.മാത്യു, ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം ശ്രീനഗരി രാജന്, അഡ്വ.കെ.എസ്. മാത്യു, പി.അജികുമാര്‍, ശ്യാമള കരുണാകരന്, ശശീധരന്, അനില്കട്ടാപ്പാറ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: