തൊടുപുഴ :എല്‍.ഐ.സി. ഏജന്റുമാരെ ജീവനക്കാരായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് സാമാന്യ നീതിണെന്ന് മന്ത്രി പി.ജെ. ജോസഫ് . നിലവില്‍ ഏജന്റ് എന്ന നിലയിലുള്ള കമ്മീഷന് അല്ലാതെ കാര്യമായ അവകാശങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മന്ത്രി ജോസഫ് പറഞ്ഞു. ഓള് ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് ഫെഡറേഷന് 8ാം മത് കോട്ടയം ഡിവിഷണല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവിഷണല്‍ പ്രസിഡന്റ് പി എന്‍ രാജീവന് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷണലിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബ്രാഞ്ച്, ജില്ലാ കമ്മറ്റികളെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് കെ സി ജെയിംസ് ആദരിച്ചു. ബിസിനസ്സില്‍ മികവ് തെളിയിച്ചവരെ ദേശീയ സെക്രട്ടറി ജനറല്‍ കെ രാമചന്ദ്രന് ആദരിച്ചു. ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ്, ഫെഡറേഷന് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോര്‍ജ്ജ് മാമന് കൊണ്ടൂര്‍, ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി ജോസഫൈന്, വി. ജെ. ജോസഫ്, സെബാസ്റ്റ്യന്‍ തോമസ്, സി.സി. അനില്‍കുമാര്‍, പി.ടി. സാംകുട്ടി, പി.കെ. രാജു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: