ഇടുക്കി: ഹൈറേഞ്ചിലെ ഏലത്തിന്റെ അടിവേരറുത്ത് ഗ്വാട്ടിമാല ഏലം എത്തിയതോടെ ഏലവിപണി തകര്‍ച്ചയില്‍. നിറവും ഗുണവു മില്ലാത്ത കഴിഞ്ഞ വര്‍ഷത്തെ ഏലമാണ് ഇന്ത്യന്‍ വിപണിയിലെത്തി യിരിക്കുന്നത്.
മൂല്യവര്‍ധിത ഉല്പ്പന്നമെന്നപേരിലാണ് ഗോട്ടിമാല ഏലം എത്തുന്നത്. ലക്ഷക്കണക്കിന് കിലോ ഏലക്കായാണ് വണ്ടന്മേട്, ബോഡി എന്നീ ലേലകേന്ദ്രങ്ങളിലെത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഏലക്കായോടൊപ്പം കലര്‍ത്തിയും അല്ലാതെയുമാണ് ഇവ ലേലത്തിന് വെയ്ക്കുന്നത്. ഇത് ഇന്ത്യന്‍ ഏലത്തിന്റ വിലത്തകര്‍ച്ചക്ക് കാരണമാ യിത്തീര്ന്നിട്ടുണ്ട്.ഏലക്കായുടെഗുണനിലവാരക്കുറവും അധികലഭ്യതയും വില കുത്തനെ ഇടിയാന്‍ വഴിയൊരുക്കും. ഇന്ത്യന്‍ ഏലത്തിന്റ കടക്കല്‍ കത്തിവെക്കുന്ന ഗ്വാട്ടിമാല ഏലത്തിന് 300 രൂപയില്‍ താഴെയാണ് വില. ഇന്ത്യന്‍ ഏലക്കായുടെ ഉത്പാദനച്ചിലവ് കണക്കാക്കുകയാണങ്കില് 1000 രൂപയെങ്കിലും ലഭിക്കണം. ഇപ്പോള്‍ എഴുനൂറ് രൂപയാണ് വില.
ഗ്വാട്ടിമാല ഏലം എത്തുമ്പോഴെല്ലാം ഇന്ത്യന്‍ ഏലത്തിന്റ വില കുത്തനെ ഇടിയും. ഇന്ത്യയിലേക്ക് ഏലക്ക നേരിട്ട് ഇറക്കുമതി ചെയ്യു ന്നില്ലങ്കിലും ബംഗഌദേശിലേക്കും,നേപ്പാളിലേക്കുമെന്ന പേരില്‍ കല്‍ക്കട്ടയിലെത്തുന്ന ഏലക്കായാണ് കേരളത്തിലെ ലേലകേന്ദ്രങ്ങളി ലെത്തുന്നത്.ഇതുകൂടാതെ അസംസ്കൃത വസ്തുവെന്നപേരില് ഇന്ത്യയില്‍ നേരിട്ടുമെത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഉല്പന്നമല്ലാത്ത ഏലം ലേലകേന്ദ്രത്തിലെത്തിയാല് തിരിച്ചയക്കാന്‍ ലേലകേന്ദ്രങ്ങള്‍ തയ്യാ റായാല്‍ വിലതകര്ച്ച തടയാനാകും.
എന്നാല്‍ ചില ലേലകേന്ദ്ര ഉടമകളും ഉദ്യോഗസ്ഥരും നടത്തുന്ന കള്ളക്കളികള്മൂലം തിരിച്ചയക്കല്‍ ഉണ്ടാകാറില്ല. ഇത് ചൂണ്ടിക്കാട്ടി ബിജെപി ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുറ്റടി സ്പൈസസ് പാര്‍ക്ക് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന് സമരം ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് വേണ്ടി കണ്ണീര്‍പൊഴിക്കുന്ന കേരള കോണ്‍ഗ്രസും ഹൈറേയ്ഞ്ച് സംരക്ഷണ സമിതിയും ഗോട്ടിമാല ഏലത്തിന്റെ കടന്നുകയറ്റത്തിനെതിരെ മിണ്ടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: