ഗോരക്പൂര്‍: ഗോരക്പീഠത്തിന്റെ മുഖ്യപുരോഹിതനായിരുന്ന മഹന്ദ് അവേദ്യനാഥ് സമാധിയായി. 92 വയസായിരുന്നു ശ്രീരാമ ജന്മഭൂമിപ്രക്ഷോഭത്തിന്റെ മുന്‍നിര നായകനായിരുന്ന മഹന്ദ് നാല് തവണ ഗോരക്പൂരില്‍ നിന്ന് എംപിയായിരുന്നു. ആദിത്യനാഥ് എംപി മഹന്ദ് അവേദ്യനാഥിന്റെ മകനാണ്.
ഏതാനം മാസമായി ചികിത്സയിലായിരുന്ന അദ്ദേഹം ഹരിയാനയിലെ ഗൊഡുഗാവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ഇന്ന് ഗോരക് പൂരില്‍ പൊതു ദര്‍നത്തിന് വച്ചു.
മഹന്ദ് വൈദ്യനാഥിന്റെ ദേഹ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, വിഎച്ച്പി നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: