പാലാ: ദാനം ചെയ്യാന്‍ ശീലിക്കുകയാണ് ഏറ്റവും ഉദാത്തമായ കര്‍മ്മമാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം മാറ്റി വയ്ക്കുമ്പോഴാണ് നമ്മുടെ ജീവിതവും സാര്‍ത്ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ കടപ്പാട്ടൂരില്‍ നടന്ന ബാലകാരുണ്യം കുട്ടികളുടെ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാടിനു വേണ്ടി ചിന്തിക്കുന്നവരാണ് യഥാര്‍ത്ഥ ജനസേവകരെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുമ്പോള്‍ ലഭിക്കുന്നത് ഒരു ഉള്വെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വാമദേവാനന്ദ മഹരാജ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: