ന്യൂദല്‍ഹി: മുന്‍സര്‍ക്കാരിന്റെ കാലത്ത് എയറിന്ത്യയ്ക്കു വേണ്ടി വിമാനം വാങ്ങിയതു വഴിയും കോടികളുടെ നഷ്ടമുണ്ടായെന്ന് മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയുടെ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ ഇംഗഌഷ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം.
പ്രഫുല്‍ പട്ടേലായിരുന്നു അന്ന് വ്യോമയാന മന്ത്രി. സാമ്പത്തികമായി ഞെരുക്കത്തിലായിരുന്ന എയറിന്ത്യയെക്കൊണ്ട് ബോയിംഗ് 777 വിമാനങ്ങളാണ് സര്‍ക്കാര്‍ വാങ്ങിപ്പിച്ചത്.എയറിന്ത്യയുടെ താല്പര്യത്തിന്വിരുദ്ധമായിട്ടായിരുന്നു ഈ നടപടി.
ഇന്ത്യയില്‍ നിന്ന് അമേരിക്കയ്ക്കും കാനഡയ്ക്കും നേരിട്ട് സര്‍വ്വീസ് നടത്താനായിരുന്നു ഇത്. പ്രഫുല്‍ പട്ടേലിന്റെ നിര്‍ദ്ദേശമായിരുന്നു ഇത്. സര്‍വ്വീസ് വലിയ നഷ്ടമായി.എയറിന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. ഒടുവില്‍ അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അഞ്ചു വിമാനങ്ങള്‍ ഒരു വിമാനത്തിന്റെ വിലയ്ക്ക് എത്തിഹാദ് വിമാനക്കമ്പനിക്ക് വിറ്റു. റായി പറഞ്ഞു.അതായത് അഞ്ചിലൊന്ന് വിലയ്ക്കാണ് ഒരു വിമാനം വിറ്റത്.
ടുജി സ്പെക്ട്രം അഴിമതിക്കേസ്, കല്‍ക്കരിക്കേസ് എന്നിവയിലെല്ലാം മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് അറിവുണ്ടായിരുന്നു.ടുജി കേസില്‍ അന്നത്തെ മന്ത്രി എ രാജയെഴുതിയ കത്തിലെല്ലാം താന്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ചേര്‍ത്തിട്ടുണ്ട്.എല്ലാത്തിനും, ദൗര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രി പതിവുപടി മറുപടികളാണ് നല്‍കിയത്. വിനോദ് റായി പറഞ്ഞു.
കല്‍ക്കരി കേസിലും വലിയ അഴിമതിക്കാണ് കളമൊരുങ്ങിയതെന്ന് ഡോ.മന്മോഹന് സിംഗിന് അറിയാമായിരുന്നു. പബഌക്ക് അക്കൗണ്ട്സ് കമ്മിറ്റി യോഗം നടക്കുന്ന സമയത്ത് പ്രധാനമന്ത്രിയുടെ പേര് സിഎജി റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാന്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയത് കോണ്‍ഗ്രസ് എംപിമാരായിരുന്ന സഞ്ജയ് നിരുപമവും സന്ദീപ് ദീക്ഷിതും നിയമമന്ത്രി അശ്വനികുമാറുമായിരുന്നു.എല്ലാം ആസൂത്രണം ചെയ്തത് അശ്വനി കുമാറായിരുന്നു. ഇതില്‍ നിന്ന് പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കാം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. മറ്റുള്ള എംപിമാരും അശ്വനികുമാറിനൊപ്പമായിരുന്നു.
സമിതി യോഗം രാവിലെയായിരുന്നു. ഉച്ച ഭക്ഷണ സമയത്ത് അശ്വിനികുമാര്‍ വിഷയം( റിപ്പോര്‍ട്ടില്‍ നിന്ന് പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കണമെന്ന കാര്യം) എന്നോട് ഉന്നയിച്ചു.നിങ്ങള്‍ രാഷ്ട്രീയമില്ലാത്ത റിപ്പോര്‍ട്ടാണ് നല്‍കിയത്.( ടുജി കേസില്‍) ഞങ്ങള്‍ അത് രാഷ്ട്രീയമായ ഒന്നാക്കിമാറ്റുമെന്നാണ് സഞ്ജയ് നിരുപം എന്റെ ഡപ്യൂട്ടിയോട് പറഞ്ഞത്. വിനോദ് റായി പറഞ്ഞു.മാത്രമല്ല പിഎസി യോഗത്തില്‍ അവര്‍ സിഎജിയെപ്പറ്റി മോശമായ ഭാഷയിലാണ് സംസാരിച്ചതും.യോഗത്തില്‍ ഞാന്‍ ഇല്ലായിരുന്നു. ഇക്കാര്യം കാട്ടി പിഎസി അധ്യക്ഷന്‍ ഡോ.മുരളീ മനോഹര്‍ ജോഷി സ്പീക്കര്‍ക്ക് കത്ത് നല്കി. എന്നാല്‍ സ്പീക്കര്‍ ഒരു നടപടിയും എടുത്തതായി അറിവില്ല.സഞ്ജയ് നിരുപം, സന്ദീപ് ദീക്ഷിത് എന്നിവരെപ്പറ്റിയായിരുന്നു പരാതി. റായി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: