ന്യൂദല്‍ഹി: ഭരണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 72 പഴഞ്ചന്‍ നിയമങ്ങള്‍ റദ്ദാക്കുന്നു. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ലോ കമ്മീഷനാണ് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പഴയ നിയമങ്ങള്‍ കണ്ടെത്തി നല്‍കിയത്.
ജില്ലകള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന ബംഗാള്‍ ഡിസ്ട്രിക്സ് ആക്ടാണിതില്‍ ഏറ്റവും പഴയത്. 1836 ല്‍ കൊണ്ടുവന്ന നിയമമാണിത്. ഇൗസ്റ്റ് ഇന്ത്യാക്കമ്പനിയുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. ഇന്ത്യ സ്വതന്ത്യം പ്രാപിച്ച് കാലമിത്രയും ആയിട്ടും ഈ നിയമം നിയമപ്പുസ്തകത്തില്‍ നിലകൊള്ളുകയാണ്. എടുത്തു കളയേണ്ട ഇത്തരം 152 നിയമങ്ങള്‍ എങ്കിലും ഇനിയുമുണ്ടെന്ന് ലോ കമ്മീഷന് അധ്യക്ഷന്‍ എ.പി ഷാ നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് പറഞ്ഞു.ഇവയുടെ ലിസ്റ്റ് ഒരു മാസത്തിനകം നല്‍കും.
നേരത്തെ 253 നിയമങ്ങളുടെ പട്ടിക അദ്ദേഹം സമര്‍പ്പിച്ചിരുന്നു.പഴകിയ നിയമങ്ങള്‍ പലതും ഇപ്പോഴും നിയമപുസ്തകങ്ങളിലും സര്‍ക്കാരിന്റെ വെബ് സൈറ്റുകളിലുമുണ്ട്. അവയെല്ലാം നീക്കം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: