ന്യൂദല്‍ഹി: സ്മാര്‍ട്ട് സിറ്റികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം പരിഗണിച്ചേ തുടര്‍നടപടികള്‍ കൈക്കൊള്ളുവെന്ന് നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നല്കിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തിയ മന്ത്രി ആ അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്ന് വിശദീകരിച്ചു. ഇതു സംബന്ധിച്ച പഠിച്ച് വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത യോഗത്തില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. പ്രതിരോധം, റെയില്‍വേ, ധനം, ഉപരിതല ഗതാഗതം, ഊര്‍ജ്ജം തുടങ്ങിയ വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുക.
സ്മാര്‍ട്ട് സിറ്റികള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മുഖ്യമന്തിമാര്‍ക്ക് കത്തെഴുതുമെന്ന് വെങ്കയ്യ പറഞ്ഞു. പത്തോളം നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയത്തിനു കിട്ടിയത്. പദ്ധതി നടത്തിപ്പില്‍ കൂടുതല്‍ സ്വതന്ത്ര്യം, പ്രകടനത്തിന് പ്രോത്സാഹനം, കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ ക്ലിയറന്‍സുകള്‍, പ്രാദേശിക ഭരണ സംവിധാനത്തിനു പണം കണ്ടെത്താനായില്ലെങ്കില്‍ കേന്ദ്ര ധനസഹായം തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: