ന്യൂദല്‍ഹി : നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിലിടപെടാന് അനുവദിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആര്. എം. ലോധ. സാധാരണ ജനങ്ങളുടെ ആശ്രയമാണ് കോടതികള്‍. അതുകൊണ്ടു തന്നെ നീതിന്യായ വ്യവസ്ഥ അഴിമതിരഹിതമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. എന്നാല്‍ നിലവിലെ നിയമ വ്യവസ്ഥയില്‍ അഴിമതി നിലനില്‍ക്കുന്നുണ്ട്. ഇത് തുടച്ചു നീക്കാന്‍ പരിശ്രമിക്കേണ്ടതാണ്. നീതിന്യവ്യവസ്ഥയുടെ സ്വാതന്ത്ര്യം ഒരിക്കലും കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല. ദല്‍ഹി ബാര്‍ അസോസിയേഷന് റൂള്‍ ഓഫ് ലോ കണ്വെന്ഷന്- 2014 എന്നീ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം വ്യക്തമാക്കിയത്.
നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്യം രാജ്യത്തെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. വിവേകത്തിലുറച്ച നീതിന്യായ വ്യവസ്ഥയാണ് ഏതൊരു രാജ്യത്തിന്റേയും ശക്തി. അത്തരത്തില്‍ ഭാരതം മറ്റ് രാജ്യങ്ങള്‍ക്കെന്നും ഉത്തമ മാതൃകയാണ്. അഭിഭാഷകര്‍ എപ്പോഴും നിതിന്യായവ്യവസ്ഥക്കും ജനങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുന്നതാകണമെന്നും ആര്. എം. ലോധ കൂട്ടിച്ചേര്‍ത്തു. ജഡ്ജി എന്ന നിലയില്‍ രണ്ടു ദശാബ്ദക്കാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ആര്. എം ലോധ ഈ മാസം 27ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തു നിന്ന് വിരമിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: