ന്യൂദല്‍ഹി: കേബിള്‍ ടിവി ഡിജിറ്റലൈസേഷന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി 11 കോടി സെറ്റ് ടോപ് ബോക്സുകള്‍ നിര്‍മ്മിച്ചു നല്കാന് തയ്യാറാണെന്ന് രാജ്യത്തെ എസ്ടിബി നിര്‍മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇന്നലെ വാര്‍ത്താ വിതരണ-പ്രക്ഷേപണ വകുപ്പു സെക്രട്ടറി ബിമല്‍ ശുക്ലയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
മോദി സര്‍ക്കാരില്‍ വകുപ്പു മന്ത്രിയായി ചുമതലയേറ്റയുടന്‍ സോഷ്യല്‍ മീഡിയയിലൂടെ രാജ്യത്തിനാവശ്യമായ എസ്ടിബികള്‍ നിര്‍മ്മിക്കാന്‍ ഇവിടത്തെ ചെറുകിട നിര്മ്മാതാക്കള്ക്കാകുമെങ്കില് ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്ന് മന്ത്രി ജാവ്ദേക്കര്അറിയിച്ചിരുന്നു. തുടര്‍ നടപടികളാണ് ഇപ്പോള്‍ തീരുമാനമായത്.
സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച എസ്ടിബി നിര്‍മ്മാതാക്കള്‍ 50,000 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി. 500 കോടിയുടെ നിക്ഷേപം വരുന്ന പദ്ധതിയാണിത്. പ്രാദേശികമായും വന്‍തൊഴില്‍ സാധ്യത തുറക്കുന്നതാണ് ഈ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: