റാഞ്ചി: ഝാര്‍ഖണ്ഡില്‍ മൂന്ന് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസൈനികര്‍ വധിച്ചു. ഗിരിഡ് ജില്ലയിലെ നയന്പൂരില് നിന്നും 250 കിലോമീറ്റര്‍ അകലെ സുരക്ഷാ സൈനികരും തമ്മിലുണ്ടായ വെടിവെപ്പിലാണ് മൂവരും കൊല്ലപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലില്‍ ഇവരുടെ പക്കല്‍ നിന്നും മാരകായുധങ്ങളും തോക്കുകളും പോലീസ് കണ്ടെടുത്തതായി ഝാര്‍ഖണ്ഡ് പോലീസ് വക്താവ് അനുരാഗ് ഗുപ്ത അറിയിച്ചു.
സിആര്‍പിഎഫും ഗിരിഡ് പോലീസും വനമേഖലയില്‍ പരിശീലനം നടത്തുന്നതിനിടില് മാവോ ഭീകരര്‍ ഇവര്‍ക്കു നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട വെടിവെപ്പ് മാവോവാദികള്‍ പിന്മാറിയതോടെയാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: