വെള്ളൂര്‍: വെള്ളൂര്‍ ജങ്ഷനിലെ റെയില്‍വേ അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ബദല്‍ സംവിധാനമേര്‍പ്പെടുത്താതെ ഗേറ്റ് അടച്ചിട്ട് രണ്ടു വര്‍ഷമാകുന്നു. അടിപ്പാതയുടെ അപ്രോച്ച്റോഡ് നിര്‍മ്മാണത്തില്‍ നേരിട്ട കാലതാമസമാണ് വെള്ളൂര്‍ നിവാസികള്‍ അടക്കമുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നത്. അപ്രോച്ച് റോഡിന്റെ ഭാഗത്തുണ്ടായിരുന്ന വാട്ടര്‍ അതോറിട്ടിയുടെ ശുദ്ധജല വിതരണ പൈപ്പ്ലൈന് മാറ്റാത്തതായിരുന്നു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായത്. പൈപ്പ്ലൈന് മാറ്റുന്നതിന് കരാറുകാരെ കിട്ടാനില്ലെന്നാണ് വാട്ടര്‍ അതോറിട്ടി പറഞ്ഞിരുന്നത്. ബിജെപി അടക്കമുള്ള സംഘടനകള്‍ ഇടപെട്ട് കരാറുകാരെ കണ്ടെത്തിയെങ്കിലും വര്ക്കോഡര് നല്‍കുന്നതിന് രണ്ടുമാസം സമയമെടുത്തു. ഇപ്പോള്‍ പൈപ്പുലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ വെള്ളൂര്‍ കവലയില്‍ കാല്‍നടയായിപോലും എത്തുന്നതിന് യാതൊരു മാര്‍ഗ്ഗവുമില്ലാതായി.
പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചാല്‍ വെള്ളൂരിലെ ഗതാഗതസംവിധാനങ്ങള്‍ പാടെ തകരുമെന്ന് ജന്മഭൂമി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെയ്യാന്‍ കഴിയുന്ന ബദല്‍ മാര്‍ഗ്ഗങ്ങളും ജന്മഭൂമി ചൂണ്ടിക്കാട്ടിയിരുന്നു. മേവെള്ളൂര്‍ പോസ്റ്റാഫീസിന് പിറകില്കൂടി പഞ്ചായത്തിന്റെ സ്ഥലത്തുകൂടി റെയില്‍വേ സ്റ്റേഷനിലേക്കും ജങ്ഷനിലേക്കും വഴി ഒരുക്കാന്‍ കഴിയും. പൈപ്പ് ലൈന്‍ ജങ്ഷന് മുതല്‍ റെയില്‍വേ സൈഡ് ചെക്ക് പോസ്റ്റ് വരെയുള്ള രണ്ടു കിലോമീറ്റര്‍ റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ വെള്ളൂരില്‍ എത്തുന്നതിന് താത്കാലിക സംവിധാനമാകുമായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: