കറാച്ചി: വിമാനം വൈകിയതില്‍ പ്രതിഷേധിച്ച് മുന്‍ പാക് മന്ത്രിയെ യാത്രക്കാര്‍ ഇറക്കി വിട്ടു. പാകിസ്ഥാനി പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ റഹ്മാന് മാലിക്കിനെയും പാകിസ്ഥാന് മുസ്ലീം ലീഗ് നവാസ് അംഗമായ ഡോ. രമേശ് കുമാര്‍ വാക്വാനിയേയുമാണ് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത്.
കറാച്ചിയിലെ ജിന്നാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് പുറപ്പെടാനിരുന്ന പി.കെ.370 വിമാനം രണ്ട് മണിക്കൂറോളം താമസിച്ചാണ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍ ആരോപിച്ചു.
ബോര്‍ഡിംഗ് സമയം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം വിമാനത്തില്‍ കയറാനെത്തിയ നേതാക്കളെ ഇവര്‍ കാരണമാണ് വിമാനം വൈകിയതെന്നാരോപിച്ച് യാത്രക്കാര്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. എന്നാല്‍ വിമാനം താമസിച്ചത് സാങ്കേതിക കാരണങ്ങളാലാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: