കോട്ടയം: ഭാരതീയ മസ്ദൂര്‍ സംഘം വിശ്വകര്‍മ്മ ജയന്തി തൊഴിലാളി ദിനമായി ജില്ലയില്‍ വിപുലമായി ആചരിക്കും. ചങ്ങനാശേരി, കോട്ടയം, പുതുപ്പള്ളി, പാമ്പാടി, കറുകച്ചാല്‍, പൊന്‍കുന്നം, മുണ്ടക്കയം, പൂഞ്ഞാര്‍, പാലാ, ഉഴവൂര്‍, തലയോലപ്പറമ്പ്, വൈക്കം, ഏറ്റുമാനൂര്‍ എന്നീ മേഖലകളില്‍ വമ്പിച്ച തൊഴിലാളി റാലിയും പൊതുസമ്മേളനവും നടത്തും. വിവിധ സമ്മേളനങ്ങളില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം, വിഭാഗ് കാര്യവാഹ് പി.പി.ഗോപി, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, ജില്ലാ പ്രസിഡന്റുമാരായ വി.എസ്.പ്രസാദ്, സി. ഉണ്ണിക്കൃഷ്ണന് ഉണ്ണിത്താന്, ജില്ലാ സെക്രട്ടറി നളിനാക്ഷന്, ജില്ലാ ട്രഷറര്‍ ശ്രീനിവാസപിള്ള, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എം. ജഗന്മയലാല്, കെ.എം. ഗോപി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി.പി. ശ്രീകല, വി. കുട്ടികൃഷ്ണന്, മനോജ് മാധവന്, സാബു വര്‍ഗീസ്, എ. അനില്‍, എ.പി. കൊച്ചുമോന്, എന്‍ജിഒ സംഘ് പ്രതിനിധി കെ.പി. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിക്കും.
പാലാ: ഭാരതീയ മസ്ദൂര്‍ സംഘ് പാലാ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളിദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് കൊട്ടാരമറ്റത്തുനിന്നും പ്രകനടം ആരംഭിക്കും. കുരിശുപള്ളി കവലയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: